വൈറസുകളുടെ ലോകം - ഒരു അറിവ്

Share:

 വൈറസുകളുടെ ലോകം - ഒരു  അറിവ് 

നമുക്ക് ശല്യമായി തോന്നുന്ന ജലദോഷം മുതൽ എയിഡ്സ് രോഗം വരെ ഒരുപാട് രോഗങ്ങൾക്ക് കാരണമാകുന്ന അതിസൂക്ഷ്മജീവികളാണ് വൈറസുകൾ .വൈറസുകളെ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തും എന്നുള്ളത് ഇപ്പോളും ശാസ്ത്രത്തിനു ഒരു പ്രഹേളികയാണ് .ജീവനുള്ള ജീവികൾക്ക് വേണ്ട പല പ്രത്യേകതകളും ഇല്ലാത്ത ജീവികളാണ് വൈറസുകൾ 

രോഗത്തിന് കാരണമാകുന്ന വൈറസിനെ വിറിയോൺ എന്നാണ് അറിയപ്പെടുന്നത് .വളരെ ലഘുവായ ഘടന ആണ് ഇവയ്ക്ക് .വിറിയോണിന്റെ പ്രധാനഭാഗം എന്നത് പ്രോട്ടീൻ ആവരണമുള്ള ഒരു ന്യൂക്ലിക് ആസിഡാണ് .ഈ ന്യൂക്ലിക് ആസിഡ് ഒന്നുകിൽ DNA യോ RNA യോ ആയിരിക്കും .പ്രോട്ടീൻ ആവരണമുള്ള ഈ ന്യൂക്ലിക് ആസിഡാണ് ജനിതക വസ്‌തുക്കളെ മറ്റു ജീവികളിലേക്ക് കടത്തിവിടാൻ വൈറസിനെ സഹായിക്കുന്നത് .പ്രോട്ടീൻ ആവരണമുള്ള ന്യൂക്ലിക് ആസിഡിനെ ന്യൂക്ലിയോ കാപ്സിഡ് എന്ന പേരിലറിയപ്പെടുന്നു .വ്യത്യസ്ത ആകൃതിയിൽ വൈറസുകൾ കാണപ്പെടും .ഗോളാകൃതിയിലും ദണ്ഡാകൃതിയിലും ഒക്കെ സാധാരണമാണ് .അത് കൂടാതെ സങ്കീർണമായ ആകൃതിയിലും കാണപ്പെടും 


വൈറസുകൾ സാധാരണയായി രണ്ടു വിഭാഗം ആയി തരം തിരിക്കപ്പെട്ടിരിക്കുന്നു .റൈബോ വൈറസും ഡി ഓക്‌സി റൈബോ വൈറസും .റൈബോ വൈറസിൽ റൈബോ ന്യൂക്ലിക് ആസിഡും ഡി ഓക്‌സി റൈബോ വൈറസിൽ ഡി ഓക്സി റൈബോ ന്യൂക്ലിക് ആസിഡും ആണ് അടങ്ങിയിട്ടുണ്ടാവുക .

വൈറസ് കാരണം ഉണ്ടാകുന്ന രോഗങ്ങൾ ഏതൊക്കെയാണ് 

ജലദോഷം 

ഇൻഫ്ളുവൻസ 

അഞ്ചാംപനി 

മഞ്ഞപ്പനി 

ഡെങ്കിപ്പനി 

ജപ്പാൻ ജ്വരം 

പേപ്പട്ടി വിഷബാധ 

ചിക്കൻപോക്‌സ് 

മഞ്ഞപിത്തം 

വൈറൽ ഹെപ്പറ്റൈറ്റിസ് 

റൂബെല്ല 

മുണ്ടിനീര് 

പിള്ളവാതം 

ചിക്കുൻ ഗുനിയ 

എയ്‌ഡ്‌സ്‌ 

സാർസ് 

കോവിഡ് 19