സാഹിത്യ ചോദ്യങ്ങളും ഉത്തരങ്ങളും

Share:

 



1.ധുമിക എന്ന വാക്കിന്റെ അർത്ഥമെന്താണ് 

മഞ്ഞു 

2.ഷെല്ലിദാസൻ എന്ന തൂലികാനാമത്തിൽ കവിതകൾ എഴുതിയിരുന്നത് ആരായിരുന്നു 

സുബ്രഹ്മണ്യഭാരതി 

3.ജീവിതകാലം മുഴുവൻ വക്കീലിന്റെ ഗുമസ്തനായി ജോലി ചെയ്തിരുന്ന മലയാളകവി ആരായിരുന്നു 

ഇടശ്ശേരി ഗോവിന്ദൻനായർ 

4.ബോദ് ലെയറിന്റെ കൃതികൾ വായിക്കുന്നതിനു വേണ്ടി ഫ്രഞ്ച് ഭാഷ പഠിച്ച മലയാളകവി ആരായിരുന്നു 

ചങ്ങമ്പുഴ 

5.സംസ്‌കൃത നിഘണ്ടുവായ അമരകോശത്തിനു മലയാളത്തിൽ വ്യാഖ്യാനം എഴുതിയത് ആരായിരുന്നു 

ടി സി പരമേശ്വരൻ മൂസത് 

6.അലക്‌സാണ്ടർ ചക്രവർത്തിയുടെ ഗുരുവായിരുന്ന തത്വചിന്തകൻ ആര് 

അരിസ്റ്റോട്ടിൽ 

7.ചോളരാജാവായ കാരികാലന്റെ മകളും ചേരരാജാവായ അത്തന്റെ മകനും നായികാനായകന്മാരായ മലയാള ചരിത്രനോവൽ ഏതാണ് 

കേരളപുത്രൻ 

8.ഗാന്ധിജിയുടെ ജീവിതത്തെ സ്വാധീനിച്ച Unto this last എന്ന കൃതി എഴുതിയത് ആരായിരുന്നു 

ജോൺ റസ്‌കിൻ 

9.ഹിന്ദി ഭാഷയിലെ ആദ്യ ചെറുകഥാകൃത്താരാണ് 

ഭരതേന്ദു ഹരിശ്ചന്ദ്ര 

10.പ്രശ്‌ന നാടകങ്ങൾ എഴുതിയ ലോക പ്രശസ്‌ത നാടകകൃത് ആരായിരുന്നു 

ഇബ്‌സൻ 

11.ചാണക്യന്റെ അർത്ഥശാസ്ത്രം ജർമൻ ഭാഷയിലേക്ക് വിവർത്തനം ചെയ്‌തത്‌ ആരായിരുന്നു 

ജൊഹാൻ മേയർ 

12.Portrait of a Lady എന്ന കൃതി എഴുതിയത് ആരാണ് 

ടി എസ് എലിയട്ട് 


13.ദിലീപൻ മുതൽ അഗ്നിവർണൻ വരെയുള്ള രാജാക്കന്മാരുടെ ചരിത്രം വിശദമാക്കുന്ന കൃതിയുടെ പേരെന്താണ് 

രഘുവംശം 


14.മലയാളത്തിലെ ആദ്യത്തെ ഡിറ്റക്ടീവ് നോവലായ ഭാസ്‌കരമേനോൻ എഴുതിയത് ആരായിരുന്നു 

അപ്പൻ തമ്പുരാൻ 


15.യമക കാവ്യം എഴുതിയത് ആരായിരുന്നു 

വാസുദേവ ഭട്ടതിരി 


16.അഗസ്റ്റ ക്രിസ്റ്റിയുടെ ആദ്യത്തെ നോവൽ ഏതാണ് 

The mysterious affair at Styles 


17.ഒറ്റ നോവലിനെ മുൻനിർത്തി നോബൽ സമ്മാനം ലഭിച്ച എഴുത്തുകാരൻ ആരായിരുന്നു 

റൊമെയ്ൻ റോളണ്ട്