1.തവാങ് ബുദ്ധവിഹാരം എവിടെയാണ് സ്ഥിതി ചെയ്യുന്നത്
അരുണാചൽ പ്രദേശ്
2.ഒന്നാം വട്ടമേശ സമ്മേളനം ലണ്ടനിൽ നടന്നത് ഏത് വർഷമായിരുന്നു
1930
3.ഭാരതീയ സംഗീതത്തിന്റെ ഉദ്ഭവകേന്ദ്രമായി അറിയപ്പെടുന്ന വേദം ഏതാണ്
സാമവേദം
4.നേഷണൽ ലൈബ്രറി സ്ഥിതി ചെയ്യുന്നത് എവിടെയാണ്
കൊൽക്കത്ത
5.ഏത് ഗ്രഹത്തിലാണ് കാളിദാസ ഗർത്തം സ്ഥിതി ചെയ്യുന്നത്
ബുധൻ
6.ദേശീയ അന്വേഷണ ഏജൻസി നിലവിൽ വന്നത് എന്ന്
2009 ജനുവരി 1
7.കാലിയോളജി എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ്
പക്ഷിക്കൂടുകൾ
8.വോട്ടിംഗ് മഷി നിർമിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ്
മൈസൂർ പെയിന്റ്സ് ആൻഡ് വർണിഷ് ലിമിറ്റഡ്
9.പ്രസിദ്ധ താരാട്ടു ഗാനമായ ഓമനത്തിങ്കൽ കിടാവോ ..എന്നത് ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്
നീലാംബരി രാഗം
10.കൊച്ചി കപ്പൽ നിർമാണശാല നിർമാണത്തിൽ സഹകരിച്ച രാജ്യം ഏതാണ്
ജപ്പാൻ