KERALA PSC NCC/SAINIK WELFARE CLERK EX SERVICE MEN ONLY - BY TRANSFER RECRUITMENT EXAM GK QUESTIONS

Share:

 1.ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു 

ഫസൽ അലി 

2.ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം ഏതാണ് 

ഇരുമ്പുരുക്ക് വ്യവസായം 


3.ബ്രിട്ടീഷ് രേഖകളിൽ കൊട്ടിയൊട്ടു രാജ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭരണാധികാരി ആരായിരുന്നു 

പഴശ്ശിരാജ 

4.ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത ഏതാണ് 

അലഹബാദ് -ഹാൽദിയ 

5.സ്വരാജ് പാർട്ടിക്ക് രൂപം നൽകിയവർ ആരൊക്കെ ആയിരുന്നു 

സി ആർ ദാസ് ,മോത്തിലാൽ നെഹ്‌റു 

6.അഗ്നിപുത്രി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാരതീയ വനിത ആരാണ് 

ടെസ്സി തോമസ് 

7.ചേരിചേരാ പ്രസ്ഥാനം രൂപവൽക്കരിക്കുവാൻ തീരുമാനിച്ച സമ്മേളനം ഏതായിരുന്നു 

ബന്ദൂങ് സമ്മേളനം 

8.വാമൊഴിയിൽ നിന്നും വരമൊഴിയിലേക്ക് രൂപപ്പെട്ട കേരള -കർണാടക ഭാഷ ഏതാണ് 

ബ്യാരി 

9.കേരള കൃഷി വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയായ AIMS ന്റെ പൂർണരൂപം എന്താണ് 

അഗ്രികൾച്ചറൽ ഇൻഫർമേഷൻ മാനേജ്‌മന്റ് സിസ്റ്റം 

10.കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം നിലവിൽ വന്നത് എപ്പോൾ 

2008 ആഗസ്‌ത്‌ 11