1.ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനം ഏതാണ്
മഹാരാഷ്ട്ര
2.അശോക ചക്രവർത്തി കലിംഗ യുദ്ധം നടത്തിയ വർഷം ഏതാണ്
ബി സി 261
3.തവാങ് ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
അരുണാചൽ പ്രദേശ്
4.ഒന്നാം വട്ടമേശ സമ്മേളനം ലണ്ടനിൽ നടന്നത് ഏത് വർഷമായിരുന്നു
1930
5.ഇന്ത്യയിലെ ആദ്യത്തെ ക്‌ളാസിക്കൽ ഭാഷ ഏതാണ്
തമിഴ്
6.എന്തിനെക്കുറിച്ചുള്ള പഠനമാണ് കാലിയോളജി
പക്ഷിക്കൂട്
7.വോട്ടിങ് മഷി നിർമിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ്
മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ്
8.ഇന്ത്യൻ റയിൽവേ ദേശസാത്കരിച്ചത് ഏത് വർഷമാണ്
1951
9.ലോകത്തിൽ ഏറ്റവും കൂടുതൽ തേക്ക് തടി ഉല്പാദിപ്പിക്കുന്ന രാജ്യം ഏതാണ്
മ്യാന്മാർ
10.ജലത്തിന് ഏറ്റവും ഉയർന്ന സാന്ദ്രതയുള്ളത് ഏത് ഊഷ്മാവിലാണ്
4 ഡിഗ്രി സെൽഷ്യസ്